
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4): ഈ ആഴ്ച പൊതുവേ അനുകൂലമാണ്. കുടുംബജീവിതത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. കൂടുതൽ യാത്രകൾ ആവശ്യമായി വരാം. ജോലിസ്ഥലത്ത് ശ്രദ്ധയും ഉത്തരവാദിത്വബോധവും വേണം. ആരോഗ്യകാര്യങ്ങളിൽ അലംഭാവം ഒഴിവാക്കുക.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2): മനസ്സമാധാനം ലഭിക്കുന്ന ആഴ്ചയായിരിക്കും. ആത്മീയകാര്യങ്ങളിലും പ്രാർഥനകളിലും ശ്രദ്ധ ചെലുത്തുന്നത് ഗുണകരമാകും. കുടുംബത്തിലും ജോലിയിലും അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും. സാമ്പത്തിക രംഗത്ത് മുന്നേറ്റം പ്രതീക്ഷിക്കാം.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4): കണ്ടകശനിയുടെ സ്വാധീനം മൂലം മാനസിക അസ്വസ്ഥത അനുഭവപ്പെടാം. കുടുംബജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ലെങ്കിലും ജോലിസ്ഥലത്ത് ചെറിയ തടസ്സങ്ങൾ നേരിടേണ്ടി വരാം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ കരുതൽ ആവശ്യമാണ്.
കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം): ജോലിരംഗത്തെ പ്രതിസന്ധികൾക്ക് ആശ്വാസം ലഭിക്കും. കുടുംബജീവിതം കൂടുതൽ അനുകൂലമാകും. ബിസിനസ് രംഗത്തുള്ളവർക്ക് വരുമാനം വർധിക്കാം. പദ്ധതിയിട്ട പല കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): വ്യാഴത്തിന്റെ പ്രതികൂല സ്വാധീനമുള്ളതിനാൽ ആത്മീയകാര്യങ്ങളിൽ ശ്രദ്ധ നൽകുന്നത് നല്ലതാണ്. ജോലിയിൽ പുരോഗതിയും വിജയവും പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനവും ഐക്യവും നിലനിർത്താൻ സാധിക്കും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): കണ്ടകശനിയുടെ സ്വാധീനം കാരണം മാനസിക സമ്മർദം അനുഭവപ്പെടാം. ജോലിയിൽ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. കുടുംബകാര്യങ്ങളിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): ഈ ആഴ്ച പൊതുവേ അനുകൂലമാണ്. ആരോഗ്യനില മെച്ചപ്പെടും. കുടുംബപരമായ കാര്യങ്ങളിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. വീട്ടിൽ മംഗളകരമായ ചടങ്ങുകൾ നടക്കാൻ സാധ്യതയുണ്ട്.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): ജോലിരംഗത്ത് കാര്യമായ പ്രതിസന്ധികൾ ഉണ്ടാകില്ല. പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരാം. സാമ്പത്തിക ബാധ്യതകളിൽ നിന്ന് കുറച്ചെങ്കിലും ആശ്വാസം ലഭിക്കും. പൊതുവേ അനുകൂലമായ ആഴ്ചയാണ്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): കണ്ടകശനിയും അഷ്ടമവ്യാഴവും തുടരുന്നതിനാൽ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ആഴ്ചയുടെ രണ്ടാം പകുതിയിൽ കുടുംബാന്തരീക്ഷം മെച്ചപ്പെടും. ജോലിസ്ഥലത്ത് ജാഗ്രതയും സൂക്ഷ്മതയും ആവശ്യമാണ്.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): നല്ല ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ആഴ്ചയാണ്. ജോലിയിൽ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. വലിയ തടസ്സങ്ങൾ ഉണ്ടാകില്ല. ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാം.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4): ഏഴരശനി തുടരുന്നതിനാൽ സൂക്ഷ്മത ആവശ്യമാണ്. എന്നിരുന്നാലും ഈ ആഴ്ച പല കാര്യങ്ങളും അനുകൂലമായി മുന്നേറും. കുടുംബത്തിലും ജോലിയിലും സമാധാനം നിലനിൽക്കും. ഇടയ്ക്കിടെ ചെറിയ തലവേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): വ്യാഴത്തിന്റെ അനുകൂല സ്ഥാനം കാരണം നേരിട്ടിരുന്ന പല തടസ്സങ്ങളും മാറും. യാത്രകൾ വർധിക്കാം. കുടുംബത്തിലും ജോലിയിലും നല്ല ഫലങ്ങൾ ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആഗ്രഹിക്കുന്ന പല കാര്യങ്ങളും സഫലമാകാൻ സാധ്യതയുണ്ട്.










